തിരുവനന്തപുരം: കേരളത്തിൽ തൊഴിലുറപ്പിനായി സംസ്ഥാനസർക്കാർ രൂപീകരിച്ചിരിക്കുന്ന ഒരു വിഭാഗമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ അഥവാ കേരള പി.എസ്.സി.. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ സ്ഥാപനങ്ങളിലേക്കും പി.എസ്.സി. വഴിയാണ് പ്രവേശനം നടപ്പിലാക്കുന്നത്. ചട്ടപ്രകാരം ഇതിനായി സ്ഥാപനങ്ങൾ അവരുടെ ഒഴിവുകളിലേക്ക് പി.എസ്.സി.യെ അറിയിക്കണം എന്നാണ്. ഈ ഒഴിവുകൾ പി.എസ്.സി. സമയാസമയങ്ങളിൽ പത്രക്കുറിപ്പിലൂടെയും തങ്ങളുടെ വെബ്സൈറ്റുകളിലൂടെയും അറിയിക്കുകയും അതിനായി പരീക്ഷകൾ നടത്തുകയും ചെയ്യുന്നു. ലഭ്യമാകുന്ന ഈ റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി. ഒഴിവുകളിൽ ജോലിക്കാരെ നിയമിക്കുന്നു.
എന്നാൽ പബ്ലിക് സര്‍വീസ് കമ്മിഷനിലും കരാര്‍ നിയമനങ്ങള്‍ നടക്കുന്നു. 2017 മുതല്‍ നിലനില്‍ക്കുന്ന തസ്തികകളിലാണ് കരാറുകാരെ തുടര്‍ച്ചയായി നിയമിക്കുന്നത്. വീണ്ടും കരാര്‍ നിയമനങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു.
സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയും പ്രത്യാശയുമാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം ജോലി ഉറപ്പാക്കേണ്ട പി എസ് സിയില്‍ പോലും കരാര്‍ നിയമനങ്ങള്‍ തുടരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നത്.
ഓഫീസ് അറ്റന്‍ഡന്റും ഡ്രൈവറും ഉള്‍പ്പടെയുള്ള 6 തസ്തികകളിലായി 30 പേരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് പിഎസ്‌സി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. കരാര്‍ നിയമനത്തിനുള്ള കാരണമായി പിഎസ്‌സി ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ 2017 മുതല്‍ ഈ തസ്തികകളില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും അത് വീണ്ടും തുടരണമെന്ന വിചിത്ര വാദവുമാണ് പിഎസ്‌സി സെക്രട്ടറിയുടെ കത്തിലുള്ളത്.
കത്ത് പരിഗണിച്ച സര്‍ക്കാരും അനുമതി നൽകുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ കരാര്‍ നിയമനങ്ങള്‍ തുടരാന്‍ അനുമതി നല്‍കി. വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനങ്ങള്‍ വൈകാന്‍ കാരണമെന്ന് വിലപിക്കുന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷനാണ് കരാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതെന്നാണ് ശ്രദ്ധേയം.
Post a Comment