അന്തരിച്ചു


മാവൂർ : താത്തൂർ പൊയിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ശ്രീനിലയം ടി യശോദ ടീച്ചർ(94)അന്തരിച്ചു.1972 മുതൽ സിപിഐ എം അംഗമാണ്.




സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി അംഗം,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്:പ്രസിഡന്റ്, കുന്നമംഗലം ഏരിയാ സെക്രട്ടറി, ആദ്യ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം,മാവൂർ പഞ്ചായത്ത് അംഗം , മാവൂർ വനിതാ സഹകരണ സംഘം വൈസ്:പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം താത്തൂർ പൊയിൽ ഈസ്റ്റ് ബ്രാഞ്ചംഗമാണ്. ചുള്ളിക്കാപറമ്പ് ഗവ: എൽപിസ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു.മാവൂർ ജിഎംയുപി സ്ക്കൂൾ,വിളയിൽ പറപ്പൂര് എൽ പി സ്ക്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു.ഭർത്താവ്: പരേതനായ എം പി വേലായുധൻ നായർ വിളയിൽ പറപ്പൂര്.മക്കൾ:പരേതനായ എ രാജൻ(പള്ളിയോൾ),പുഷ്പവല്ലി(റിട്ട:ആദായ നികുതി ഓഫീസർ),അഡ്വ: എ വിജയകുമാർ(റിട്ട: അസി: കമ്മിഷണർ സെയിൽസ് ടാക്സ്),ഡോ:എ വേണുഗോപാലൻ,റിട്ട:സിവിൽ സർജൻ,ശിശുരോഗ വിദഗ്ദ്ധൻ,പൂവ്വാട്ടുപറമ്പ്), പരേതനായ ശ്രീനിലയം മോഹൻ(യൂക്കോ ബാങ്ക്).മരുമക്കൾ:ടി പി വേണുഗോപാല മേനോൻ(റിട്ട:അക്കൗണ്ട്സ് ഓഫീസർ,ഡിഫൻസ് അക്കൗണ്ടസ്).രമണി, ഗിരിജ(റിട്ട:ടീച്ചർ മാവൂർ എ എൽ പി സ്ക്കൂൾ), ഗീത,പരേതയായ ഉഷ. സഹോദരങ്ങൾ:പരേതരായ ദേവയാനിഅമ്മ(നിലമ്പൂർ), ബാലചന്ദ്രൻ നായർ(താത്തൂർ പൊയിൽ).

Post a Comment

Previous Post Next Post
Paris
Paris