നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റ് 2023-24 വർഷത്തെ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 75 സീറ്റുണ്ട്. സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീഡാണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ബിരുദം. 6.5 സി.ജി.പി.എ. പട്ടികജാതി/വർഗക്കാർക്ക് 55 ശതമാനം മാർക്ക്/ ആറ് സി.ജി.പി.എ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ വേണം.
പ്രവേശന വിജ്ഞാപനം www.soms.nitc.ac.in ൽ. അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ. നെറ്റ്ബാങ്കിങ്/ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസടക്കാം. എസ്.ബി.ഐ ചലാൻ മുഖാന്തരം നേരിട്ടും ഫീസടക്കാം. www.nitc.ac.in ൽ മാർച്ച് 31 വരെ അപേക്ഷിക്കാം.
കാറ്റ്’ സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഏപ്രിൽ 20-30 വരെ ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് മേയ് 10ന് പ്രസിദ്ധപ്പെടുത്തും. മേയ് 15-31 വരെയാണ് പ്രവേശനം.
നാലു സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ ഫുൾടൈം കോഴ്സിൽ ഓപറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ബിസിനസ് അനലിസ്റ്റിക്സ് ആൻഡ് സിസ്റ്റംസ്, ഫിനാൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ജനറൽ മാനേജ്മെന്റ് സ്പെഷലൈസേഷനുകളാണ്. ഫീസ് നിരക്കുകൾ, സംവരണം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് 0495 2286075 ഫോൺ നമ്പറിലും എന്ന ഇ-മെയിലിലും ബന്ധപ്പെടാം
Post a Comment