കരിപ്പൂർ വിമാനത്താ വളത്തിൽ വൈഡ് ബോഡി വിമാന സർവീസ് നിർത്തലാ ക്കിയ വ്യോമയാന വകുപ്പിന്റെ തീരുമാനം കരിപ്പൂർ വിരുദ്ധ ലോബിയെ സഹായി ക്കുകയെന്ന ലക്ഷ്യ പ്രാപ്തിക്കു വേണ്ടി മാത്രമാണെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം സംഘടിപ്പിച്ച ജനകീയ കൺവൻഷൻ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
കരിപ്പൂർ വിമാനത്താവളത്തിൽ നിലവിലുള്ള 2860 മീറ്റർ റൺവേയിൽ തന്നെ വലിയ വിമാന സർവ്വീസ് നടത്തുന്നതിന് യാതൊ രു തടസ്സവുമില്ല. ലോകത്തിലെ മികച്ച വിമാന കമ്പനികളായ സൌദി എയർ , എമിറേറ്റ് എയർലൈൻ സ് , ഖത്തർ എയർ , ഇന്ത്യൻ എയർ - ഇന്ത്യൻ വ്യോമായാന, കരിപ്പൂർ എയറോഡ്രം തുടങ്ങിയ കേന്ദ്രങ്ങളിലെ വിദഗ്ദർ മാസങ്ങളോളം നടത്തി യ സുരക്ഷാ പഠനത്തി ൽ കരിപ്പൂരിലെ നിലവി ലെ സാഹചര്യത്തിൽ തന്നെ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താമെന്ന് കണ്ടെത്തിയതാണ്.
2002 മുതൽ 19 വർഷക്കാലം ജംബോ 747-400, 330 - 300, 777 - 200 തുടങ്ങിയ ഗണത്തിൽപ്പെട്ട വൈഡ് ബോഡി വിമാന സർവീസുകൾ കരിപ്പൂരിൽ നടന്നിരുന്നു. വൈഡ് ബോഡി വിമാന സർവീസ് ഉപയോഗിച്ച് എമിറേറ്റ്സ് എയർലൈൻസിന്റെ രണ്ട് സർവീസുകൾ ദിനംപ്രതി നടന്നിരുന്നു.
19 വർഷക്കാലം കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസുകൾ നടത്തിയിട്ട് ഒരൊറ്റ അനിഷ്ട്ട സംഭവങ്ങളും നടന്നിട്ടില്ല.
2020 ആഗസ്ത് 7 ന് എയർ ഇന്ത്യ എക്സ്പ്രസ് ചെറിയ വിമാനം അപകടത്തിൽ പെട്ടത് പൈലറ്റിന്റെ കൈ പിഴയാണെന്ന് ഔദ്യോഗികമായി തെളിഞ്ഞതുമാണ്.
പൈലറ്റിന്റെ കൈ പിഴയിലാണ് കരിപ്പൂരിൽ വിമാനാപകടം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടും കരിപ്പൂരിൽ വൈഡ് ബോഡി വിമാന സർവീസ് പുനരാരംഭിക്കാത്തത് സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കുവാൻ വേണ്ടി മാത്രമാണ്.
മലബാർ ഡവലപ്പ്മെന്റ് ഫോറം ശക്തമായ തുടർ സമരങ്ങളുമായി മുന്നോട്ട് പോകും. ഡൽഹിയിൽ വീണ്ടും പാർലിമെന്റ് മാർച്ച് നടത്തും. വ്യവസായികളേയും - പൊതുപ്രവർത്തകരേയും ഏകോപിപ്പിച്ച് മുന്നേറും.
എം.ഡി.എഫ് പ്രസിഡണ്ട് : കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ കെ.മൊയ്തു ഉൽഘാടനം ചെയ്തു.
സി.എ. ചാക്കുണി, അഡ്വക്കറ്റ് അയ്യപ്പൻ, ജോയ് ജോസഫ് , സി.ഒ.ടി. അസീസ്, മുസ്തഫ കൊമ്മേരി , ഇസ്ഹാഖ് കെ.വി, മധു മേനോൻ ആദം ഒ.ജി, നാസർ ഹസ്സൻ സി.എച്ച്, സി.എൻ അബ്ദുൽ മജീദ്, ഖൈസ് അഹമ്മദ്, ജയന്ത് കുമാർ,നൗഫൽ.എൻ, സാലിഹ് ബറാമി എന്നിവർ സംസാരിച്ചു.
Post a Comment