ഭരണഘടന ഉറപ്പ് നൽകിയ മൗലികാവശങ്ങൾ അർഹരായവർക്ക് എത്തിക്കാൻ ലീഗൽ എയ്ഡ് ക്ലിനിക്കുകളിലൂടെ സാധിക്കും; നിയമ സേവന അതോറിറ്റി ചെയർമാൻ നിസാർ അഹമ്മദ്


മുക്കം:ഭരണഘടന ഉറപ്പ് നൽകിയ മൗലികാവശങ്ങൾ അർഹരായവർക്ക് എത്തിക്കാൻ ലീഗൽ എയ്ഡ് ക്ലിനിക്കുകളിലൂടെ സാധിക്കുമെന്ന്
നിയമ സേവന അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ നിസാർ അഹമ്മദ് പറഞ്ഞു.
സൗജന്യ നിയമ സഹായം അവകാശമാണന്നും അദ്ധേഹം പറഞ്ഞു. 
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാരംഭിച്ച ലീഗൽ എയ്ഡ് ക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.




കേസിനിരയാവർക്കുള്ള നഷ്ടപരിഹാരം നൽകലുൾപ്പെടെ ലീഗൽ എയ്ഡ് ക്ലിനിക്കിൻ്റെ ഉത്തരവാദിത്തമാണ്. പുതിയ വർഷത്തിൽ
ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചതായും അദ്ധേഹം പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. 
സബ് ജഡ്ജ് എം.പി ഷൈജൽ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സെക്രട്ടറി ആബിദ, പാര ലീഗൽ വളണ്ടിയർ ചന്ദ്രൻ ഇയ്യാട്,
 സി ഡി എസ് പ്രസിഡൻ്റ് കെ. ആബിദ, കെ.ടി മൻസൂർ, കെ.പി അബ്ദുറഹിമാൻ, ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. 




സ്ത്രീകൾ കുട്ടികൾ പട്ടികവിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിയാണ് ലീഗൽ എയ്ഡ് ക്ലിനിക്. 
ജില്ല ലീഗൽ സർവീസ് അതോറിറ്റിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ലീഗൽ എയ്ഡ് ക്ലിനിക് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചത്. 3 ലക്ഷം രൂപക്ക് താഴെ വരുമാനമുള്ള പുരുഷൻമാർക്കും വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും.
ദേശീയ തലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും നടപ്പാക്കിയത് ,ഏത് കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയാണിത്. ജാമ്യാപേക്ഷ, റിമാൻഡ്, അറസ്റ്റിനു മുൻപുള്ള ഘട്ടം തുടങ്ങിയവക്കെല്ലാം നിയമസഹായം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായിനിയമ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമസഹായ ക്യാംപയിനടക്കം സംഘടിപ്പിക്കുകയും ചെയ്യും. 


Post a Comment

Previous Post Next Post
Paris
Paris