ആദരിച്ചു


കുന്ദമംഗലം : അര നൂറ്റാണ്ടിലധികം മലയാള നാടക രംഗത്ത് പ്രവർത്തിച്ച്, കേരള സംഗീത നാടക അക്കാദമി, വിവിധ സംസ്ഥാന നാടക മൽസരങ്ങൾ എന്നിവയിൽ നിന്ന് നല്ല നടനുള്ള പുരസ്കാരങ്ങൾ ലഭിച്ച ആർ.ഗോപിനാഥിനെ പുരോഗമന കലാ സാഹിത്യസംഘം കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.




 രോഗബാധിതനായി വീട്ടിൽ കഴിയുന്ന അദ്ദേഹത്തെ വീട്ടിൽ ആണ് ആദരിക്കൽ ചടങ്ങ് നടന്നത്. മാവൂർ വിജയൻ പൊന്നാട അണിയിച്ചു. പി.ഏ. കൃഷണൻകുട്ടി അനുമോദന പത്രം നൽകി. വി.സുന്ദരൻ, സി.സോമൻ , ടി.എം. ചന്ദ്രശേഖരൻ , ചാത്തുണ്ണി . വി , ടി. നിസ്സാർ , എം.പി. അശോകൻ എന്നിവർ സംസാരിച്ചു. കെ.ടി മുഹമ്മദിന്റെ കലിംഗ തിയ്യറ്റേഴ്സ് തുടങ്ങി പന്ത്രണ്ട് പ്രൊഫഷണൽ ., അമേച്ച്വർ നാടക സമിതികളിൽ ഗോപിനാഥ് പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris