ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഐക്യനിര ശക്തിപ്പെടുത്തണം -എം. ഐ അബ്ദുൽ അസീസ്


കുന്ദമംഗലം: ജനാധിപത്യ പുനഃസംവിധാനത്തിനും നാടിന്റെ വൈവിധ്യങ്ങളുടെ നിലനിൽപ്പിനും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം. ഐ അബ്ദുൽ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രൂപീകരത്തിൻ്റെ 75-ാം വാർഷിക കാമ്പയിനിന്റെ ജില്ലാതല പര്യടനങ്ങളുടെ ഭാഗമായി കുന്ദമംഗലം അജ് വ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 




ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തെ സമ്പൂർണ്ണമായ നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ ഫാഷിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.

ഫാത്തിമ തഹലിയ, കാരാട്ട് റസാഖ്, നൂർബീന റഷീദ്, സലീം മടവൂർ, ഫൈസൽ എളേറ്റിൽ, കാനേഷ് പൂനൂർ, എം. എ റസാഖ് മാസ്റ്റർ, കെ. എ ഖാദർ മാസ്റ്റർ, അബൂബക്കർ നടുക്കണ്ടി, അഷ്റഫ് കായക്കൽ, ബദറുദ്ദീൻ പാറന്നൂർ, അബൂബക്കർ തെല്ലശ്ശേരി, എം.സിബ്ഗത്തുള്ള, അബ്ദു ശുക്കൂർ കോണിക്കൽ, അഡ്വ. മുജീബുറഹ്മാൻ, പി. സി ഹബീബ് തമ്പി, അബ്ദുൽ ഗഫൂർ ഫാറൂഖി, ബഷീർ നീലാറമ്മൽ, ഡോ. അബ്ദുൽ ഗഫൂർ, സദറുദ്ദീൻ പുല്ലാളൂർ സംസാരിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പി. മുജീബ് റഹ്മാൻ സമാപന പ്രസംഗം നടത്തി. ജില്ലാ പ്രസിഡൻ്റ് ടി. ശാക്കിർ സ്വാഗതവും സംസ്ഥാന പി. ആർ മീഡിയ സെക്രട്ടറി സമദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris