കൊടുവള്ളി :
കാട്ടുപന്നികൾ ഉൾപ്പെടെയുള്ള
വന്യജീവികളുടെ ആക്രമണം മൂലം വ്യാപകമായ രീതിയിൽ കൃഷി നശിച്ചു കൊണ്ടിരിക്കുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും നിലവിലുള്ള ഇൻഷുറൻസ് സംവിധാനത്തിൽ കൃത്യമായ നഷ്ടപരിഹാരമോ ഇൻഷുറൻസ് തുകയോ കർഷകർക്ക് സമയത്ത്
ലഭിക്കാത്ത സാഹചര്യമാണുള്ളത് എന്നും ജനതാദൾ എസ് കൊടുവള്ളി നിയോജകമണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു,
കാർഷികോല്പന്നങ്ങൾക്ക്
ന്യായമായ വില ലഭിക്കാതിരിക്കുകയും
വന്യജീവികളുടെ അക്രമം മൂലം കൃഷി നശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപജീവനമാർഗ്ഗമായ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് കർഷകർക്കുള്ളത് എന്നും കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചും , കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കിയും , കർഷകർക്ക് ആവശ്യമായ പരീക്ഷ സർക്കാർ ഭാഗത്ത് നിന്നുണ്ടാവുകയും ചെയ്യണമെന്നും കാർഷിക ഉത്പന്നങ്ങളുടെ നാശം മൂലം കിട്ടേണ്ട ഇൻഷുറൻസ് പരിരക്ഷ സമയബന്ധിതമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനതാദൾ എസ് കൊടുവള്ളി നിയോജകമണ്ഡലം കൺവെൻഷൻ
കൊടുവള്ളി വ്യാപാരി
ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു റഹീം താമരശ്ശേരി യോഗത്തിൽ സ്വാഗതം പറഞ്ഞു,
കെ വി സബാസ്റ്റ്യൻ അധ്യക്ഷം വഹിച്ചു ,
ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്തു,
വിവിധ പാർട്ടികളിൽ നിന്ന് ജനതാദൾ എസ്സിലേക്ക് കടന്നുവന്ന അമ്പതോളം ആളുകളെ കൺവെൻഷനിൽ
പാർട്ടി ജില്ലാ പ്രസിഡണ്ട് പതാക നൽകി സ്വീകരിച്ചു ,
പാർട്ടി സീനിയർ നേതാവ് അസീസ് മണലൊടി മുഖ്യ പ്രഭാഷണം നടത്തി ,
പാർട്ടീ നേതാക്കളായ
പി.ടി. ആസാദ്, അഡ്വ: ബെന്നി ജോസഫ് , കെ.പി അബൂബക്കർ , ആഷിഖ്, വിജയൻ ചോലക്കര, കെ എം സെബാസ്റ്റ്യൻ, അലി മാനിപുരം എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റായി
കെ.വി. സബാസ്റ്റ്യനെ യോഗം തിരഞ്ഞെടുത്തു
Post a Comment