ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവർക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണാ ജോർജ്

 
നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി പരിശോധനകൾ നടത്താൻ കഴിയണം.




 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂർ ബുഹാരീസ് ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കും. സംഭവം റിപ്പോർട്ട് ചെയ്തയുടൻ ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ തടസം നിന്നവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris