ജവഹർ അഖിലേന്ത്യാ സെവൻസ്. മെഡിഗാഡ് അരീക്കോടും ടൗൺ ടീം അരീക്കോടും ഇന്ന് നേർക്ക് നേർ.


മാവൂർ : ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇന്ന് (തിങ്കൾ) മെഡിഗാഡ് അരീക്കോടും ടൗൺ ടീം അരീക്കോടും തമ്മിൽ ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ രണ്ടാം സെമിയുടെ അവസാന പാദത്തിൽ അന്തിമ വിജയത്തിനായി അങ്കം കുറിക്കുന്നു.




 ആദ്യ പാദത്തിൽ മെഡിഗാഡ് അരീക്കോടിനായിരുന്നു ജയം. ഇന്നത്തെ ജേതാക്കൾ മറ്റെന്നാൾ ബുധനാഴ്ച ഫൈനലിൽ ലക്കി സോക്കർ കൊട്ടപ്പുറത്തെ നേരിടും. മത്സരം രാത്രി 8 30 ന് .

Post a Comment

Previous Post Next Post
Paris
Paris