തിരുവനന്തപുരം: ബജറ്റില്‍ ചില നല്ല പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് സംസ്ഥാനത്തെ വ്യാപാരികള്‍. വ്യാപാര മന്ത്രാലയം അനുവദിക്കുന്നതിനൊപ്പം ജിഎസ്ടിയിലെ അപാകതയടക്കം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് സൃഷ്ടിച്ച കടുത്ത മാന്ദ്യത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും വ്യാപാരി സമൂഹം കണക്കൂകൂട്ടുന്നു. ഇതിന് പുറമേ ക്ഷേമനിധി തുക കുറച്ചത് പുനസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ വ്യാപാരികള്‍ക്കനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ
മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും വ്യാപാരികൾക്ക് ധനമന്ത്രിക്കു മുന്നിൽ വയ്ക്കാനുളളത്
1. വ്യാപാരികൾക്കായ് ഒരു മന്ത്രാലയം വേണം. പലതരം ലൈസൻസുകൾ വേണം ഒരു വ്യാപാരം നടത്താൻ. അത് ഏകീകരിച്ച് ഒരു ലൈസന്‍സിൽ ഒരു വ്യാപാരം എന്നുള്ള രൂപത്തിലാക്കി മാറ്റിയാൽ ചെയ്യുന്ന പ്രവൃത്തി എളുപ്പമാകും പ്രയാസങ്ങളും മാറും
2. ജിഎസ്ടി പ്രശ്നം പരിഹരിക്കണം. ജിഎസ്ടിയിലേക്കുളള മാറ്റം ഒരുപാടു പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാലഘട്ടങ്ങളിൽ ഒരുപാട് നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. ഒരു ആംനെസ്റ്റി സ്കീമിലുൾപ്പെടുത്തി 2017 മുതൽ 2019 വരെയുളള കാലഘട്ടത്തെയെങ്കിലും ഉള്ള ഭീമമായ പലിശയും പിഴയും ഒഴിവാക്കി സ്കീം കൊണ്ടുവരണം
3. 2020–21 കാലഘട്ടത്തിൽ കോവിഡ് മൂലം പല കടകളും പൂട്ടിപ്പോയിട്ടുണ്ട്. അവരുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ ഒരു പാക്കേജ് കൊണ്ടു വരണം
Post a Comment