SSF ചാത്തമംഗലം സെക്ടർ എക്സലൻസി എക്സാം സംഘടിപ്പിച്ചു.


കെട്ടാങ്ങൽ: വിസ്ഡം എഡ്യൂക്കേഷനൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ SSF ചാത്തമംഗലം സെക്ടറിൽ എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു(ജനുവരി 22 ഞായർ).
അൽഖമർ ഹാദിയ പുള്ളാവൂർ, ജി.എൽ. പി സ്കൂൾ പുള്ളന്നൂർ ന്യൂ, അൽഖമർ കമ്പനി മുക്ക് എന്നീ സെന്ററുകളിലായി SSLC,+1,+2 ഫൈനൽ എക്സാം അഭിമുഖീകരിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾ എക്സാമിൽ പങ്കെടുത്തു.




 ചാത്തമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സിദ്ദീഖ് പുള്ളന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രെയിനർ അജ്മൽ മാവൂർ, ഹൈദർ നാരകശ്ശേരി എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി.
ഫെബ്രുവരി 10 ന് www.wefi online.in എന്ന സൈറ്റിൽ റിസൾട്ട്‌ പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris