കട്ടാങ്ങൽ :ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ എസ് എസ് എഫ് ചാത്തമംഗലം സെക്ടറിനു കീഴിൽ ഗ്രാമ സ്വരാജ് എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചു.
മുസ്‌ലിം ജമാഅത് സർക്കിൾ സെക്രട്ടറി എൻ കെ സി അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് കളൻതോട് നിന്ന് ആരംഭിച്ച യാത്ര കട്ടാങ്ങൽ,കമ്പനിമുക്ക്,പുള്ളാവൂർ, പുള്ളന്നൂർ, നാരകശ്ശേരി, മലയമ്മ എന്നീ യൂണിറ്റുകളിലൂടെ സഞ്ചരിച്ച് ഈസ്റ്റ് മലയമ്മയിൽ സമാപിച്ചു. സെക്ടർ നേതാക്കളായ സാബിത് സഖാഫി, ജഅ്ഫർ നാരകശ്ശേരി, ജുറൈജ് ഈസ്റ്റ് മലയമ്മ, ഹാഫിസ് ഷഹീർ, റാഷിദ് സുഹ്‌രി, അബൂബക്കർ, മജീദ്, മിദ്‌ലാജ് നേതൃത്വം നൽകി.
Post a Comment