തെങ്ങിലക്കടവ് മുത്തശ്ശി കാവ് പകൽ പൂര മഹോൽസവം ഫെബ്രുവരി 12, 13 തിയ്യതികളിൽ നടക്കും


മാവൂർ : തെങ്ങിലകടവിലെ മുത്തശ്ശി കാവ് പകൽ പൂര മഹോൽസവം ഫെബ്രുവരി 12, 13 തിയ്യതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുമെന്ന്
ഊരാള പാരമ്പര്യ ട്രസ്റ്റ്
ഭാരവാഹികൾ
കാവ് പരിസരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.




ഉൽസവത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച്ച
രാവിലെ ഏഴ് മണിക്ക് കലവറ നിറക്കൽ
9.30 ന് പൊങ്കാല,
സർപ്പബലി,
അത്താഴ പൂജ എന്നിവ നടക്കും.
ഉൽസവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച്ച
നിർമ്മാല്യ ദർശനത്തോടെയാണ്
ചടങ്ങുകൾ ആരംഭിക്കുക.
തുടർന്ന് കാവുണർത്തൽ ,
കേളികൊട്ട്,
കലശം വരവ്, തായമ്പക, തുടങ്ങി വിവിധ ചടങ്ങുകൾ നടക്കും.
മുത്താശ്ശി കാവിലെ ഉൽസവത്തിന്റെ
പ്രധാന ചടങ്ങായ നാൽപ്പത്തിരണ്ടര വെള്ളാട്ട് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുമെന്നും
ഭാരവാഹികൾ അറിയിച്ചു.

മുത്തശ്ശി കാവ് ഉൽസവ ദിനം മാത്രം നടക്കുന്ന
ഗ്രാമ ചന്ത ഇത്തവണയും കാവിന്റെ പരിസരത്ത്
നടക്കും.
ഗ്രാമ ചന്തയിലും ഉൽസവത്തിലും ഉണ്ടാവുന്ന തിരക്ക് കണക്കിലെടുത്ത് വേണ്ട ക്രമീകരണങ്ങൾ
നേരത്തെ തന്നെ ട്രസ്റ്റ്
ഒരുക്കിയതായി
ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു.
വാർത്താ സമ്മേളത്തിൽ ഊരാള പാരമ്പര്യ ട്രസ്റ്റ് ചെയർമാൻ
കെ.പി. വേലായുധൻ,
ഷാജു കുമാർ പറക്കുന്നത്ത് മേത്തൽ ,
എൻ രാജഗോപാലൻ
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris