ചെറൂപ്പ  : പുരാതനമായ മാവൂർ ചെറൂപ്പയിലെ 
പൊക്കിണാത്ത് ഭഗവതി കാവിലെ തിറ താലപ്പൊലി ഉത്സവം നാളെ (ഫെബ്രുവരി 12 ഞായറാഴ്ച്ച) നടക്കുമെന്ന് ഉൽസവ കമ്മറ്റി ഭാരവാഹികൾ ചെറൂപ്പയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിപുലമായ പരിപാടികളാണ് ഇത്തവണ ഉത്സവത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്.
ഞായറാഴ്ച്ച രാവിലെ ആറ് മണിക്ക് നടക്കുന്ന
ഗണപതി ഹോമത്തോടെയാണ്
ഉൽസവ ചടങ്ങുകൾ ആരംഭിക്കുക.




തുടർന്ന് വിശേഷാൽ പൂജകൾ,
കലശം എഴുന്നെള്ളത്ത്,
എന്നിവ നടക്കും.
വൈകുന്നേരം നാല് മണിക്ക് ഗുരുദേവൻ വെള്ളാട്ട്,
നാഗ വെള്ളാട്ട്,
വിവിധ തിറകൾ 
എന്നിവ നടക്കും.
രാത്രി ഒരു മണിക്ക് ദാരികവധം ആട്ട കഥയും ഉണ്ടാകും.
തിങ്കളാഴ്ച്ച രാവിലെ
കനലാട്ടത്തോടെ
ഉൽസവം സമാപിക്കും.
നിയന്ത്രണങ്ങൾ ഒഴിവായതോടെ ഇത്തവണ ഉൽസവത്തിന് കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുണ്ട്.
തിരക്ക് പ്രതീക്ഷിച്ച്
വിപുലമായ സജ്ജീകരണങ്ങൾ ഉൽസവ കമ്മറ്റി ഏർപ്പെടുത്തിയതായും
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഉൽസവ കമ്മറ്റി ഭാരവാഹികളായ
പി.ഷിനോജ്,
വേലായുധൻ,
പ്രീതി നിവാസൻ ,
അനിൽ ചെറൂപ്പ തുടങ്ങിയവർ സംബമ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris