തുർക്കി,സിറിയ ; തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞുകൊണ്ടാണ് ഭൂകമ്പം കടന്നുപോയത്. തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ സ്വന്തക്കാരെയും ബന്ധുക്കളയും തിരയുന്നവരുടെയും ഉള്ളുലക്കുന്ന കാഴ്ചയാണ് തുർക്കിയിൽ നിന്നെല്ലാം വരുന്നത്. മരണസംഖ്യ 8000 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇനിയും പതിനായിരക്കണക്കിന് പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മഴയുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.ഈ ദുരിതക്കാഴ്ചകൾക്കിടിയിൽ നിന്ന് ആശ്വാസത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും ഒരു നനവുള്ള ദൃശ്യമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്
തകർന്ന കോൺഗ്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ സഹോദരനും സഹോദരിയും. കുഞ്ഞനിയന്റെ തലയിൽ മണ്ണും പൊടിയും വീഴാതിരിക്കാൻ ആ ചേച്ചി കൈകൊണ്ട് കവചമൊരുക്കിയിരിക്കുന്നു. 17 മണിക്കൂറുകളോളമാണ് ആ പെൺകുട്ടി സഹോദരനെ സംരക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കിടന്നത്. ഒടുവിൽ രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തുമ്പോൾ ഒരു പുഞ്ചിരയോടെയാണ് അവൾ വരവേറ്റത്
യു.എൻ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ആ ചിത്രം ആദ്യം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ആ ട്വീറ്റ് വൈറലായത്. ഇത്രയും വലിയ ദുരന്തത്തിനിടയിലും ആ കൊച്ചുപെൺകുട്ടി മനക്കരുത്തോടെ നേരിട്ടെന്നും അവൾ വളരെ ധൈര്യം നിറഞ്ഞ കുട്ടിയാണെന്നും പലരും കമന്റ് ചെയ്തു
Post a Comment