കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ; ആദ്യം വിരമിച്ച 174 പേരുടെ ആനുകൂല്യങ്ങൾ ഈ മാസം നൽകണമെന്ന് ഹൈക്കോടതി


വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി. ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെ.എസ്.ആർ.ടിസിയോട് കോടതി നിലപാട് തേടി.




ഇതിനിടെ വിരമിച്ച ജീവനക്കാരുടെ ഹർജിയില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആനുകൂല്യ വിതരണത്തിന് സ്കീം മുന്നോട്ടു വയ്ക്കുന്നില്ല. രണ്ട് വർഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഒഴികഴിവുകൾ മാത്രമാണ് കെ.എസ്.ആർ ടി സി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു.

പെൻഷൻ കൊടുത്താൽ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയോ എന്ന് കോടതി ചോദിച്ചു.രണ്ട് വർഷം സാവകാശം കൂടുതൽ ബാധ്യത വരുത്തുകയില്ലേ.രണ്ട് വർഷം ആവശ്യപ്പെടുന്നത് തന്നെ കുറ്റമാണ്.കെ.എസ് ആർ ടി സി യുടെ സ്വത്തുക്കളുടെ കണക്കെടുത്തു കൂടെ.സ്ഥാപനം അടച്ചു പൂട്ടണമെന്ന് കോടതിയ്ക്ക് അഭിപ്രായമില്ലെന്നും ജ: ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.പെൻഷൻ ആനകുല്യ വിതരണത്തിന് 6 മാസം പോലും സാവകാശം നൽകാൻ കഴിയില്ല. ജോലിയെടുത്തവർക്ക് വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയില്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.




Post a Comment

Previous Post Next Post
Paris
Paris