പുലർച്ചെ മുതൽ നടക്കുന്ന വിവിധ പൂജകൾക്ക് ശേഷം രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന കുളിച്ചു പുറപ്പാടോടെയാണ്
ഉൽസവ ചടങ്ങുകൾ ആരംഭിക്കുക.
ഉച്ചക്കു ശേഷം വിവിധ വെള്ളാട്ടുകൾ, തിറകൾ എന്നിവ അരങ്ങേറും.
തിറയിലും വെള്ളാട്ടിലും
മലദൈവത്തിന്റെ ഊരായ്മക്കാരായ
മലമുത്തൻമാരുടെ
സാന്നിധ്യം ഉൽസവത്തിന്റെ പ്രത്യേകതയാണ്.
ഉൽസവ ദിവസം രാവിലെ മുതൽ കാവിൽ നടക്കുന്ന പ്രസാദ ഊട്ട് ഇത്തവണയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
ഇ സുരേഷ്കുമാർ ,
രവീന്ദ്രൻ എടക്കണ്ടി,
ശ്രീധരൻ ഇളയിടത്ത് ,
ഇ സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment