സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പിന് ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ്. വോട്ടെണ്ണൽ മാർച്ച് ഒന്നിന് നടത്തും.
സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ദേശസാത്കൃത ബാങ്ക് ആറുമാസം മുമ്പു വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ല പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 40 പേർ സ്ത്രീകളാണ്.വോട്ടർപട്ടിക ജനുവരി 30ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടർമാർ. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും. പ്രവാസി വോട്ടർപട്ടികയിൽ 10 പേരുണ്ട്
Post a Comment