മുക്കം: മണാശ്ശേരി പുൽപറമ്പ് ചുള്ളിക്കാപറമ്പ് റോഡ്
പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായങ്കിലും നന്നാക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ വാർഡ് മെമ്പറുടെ പ്രതിഷേധ കുത്തിയിരിപ്പ് സമരം.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരാണ് കൊടിയത്തൂർ അങ്ങാടിയിൽ സമരം നടത്തിയത്.
നിലവിൽ കൊടിയത്തൂർ ഭാഗത്തെ പ്രവൃത്തി അശാസ്ത്രീയമാണന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെതിരേയും പ്രതിഷേധമുണ്ട്. ഈ സമയത്താണ് പൊട്ടിയ പൈപ്പുകൾ നന്നാക്കാതെ വാട്ടർ അതോറിറ്റിയും ജനങ്ങളെ ദുരിതത്തിലാക്കുന്നത്. സമരത്തിന് പിന്തുണയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ദിവ്യ ഷിബു, എം.ടി റിയാസ്, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, മജീദ് രിഹ്ല, കരീം പഴങ്കൽ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും സ്ഥലത്തെത്തി. ജനങ്ങളുടെ ദുരിതം നിരവധി തവണ അറിയിച്ചിട്ടും അനങ്ങാപാറ നയമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് പറഞ്ഞു.
പൈപ്പ് പൊട്ടിയത് മൂലം കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, അടുപ്പശ്ശേരി, ജവാൻ രതീഷ് റോഡ്, എള്ളങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ 150 ഓളം കുടുംബങ്ങൾക്കാണ് 3 മാസത്തോളമായി വെള്ളം മുടങ്ങിയത്
Post a Comment