ബി ടി എം ഒ യു പി സ്കൂൾ 47ാം വാർഷികാഘോഷം കുട്ടിവരക്കൂട്ടം ശ്രദ്ധേയമായി.


വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിന്റെ 47ാം വാർഷികാഘോഷവും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജയശ്രീ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 15 ബുധനാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കും.  പരിപാടിയുടെ പ്രചരണാർത്ഥം കുട്ടി ചിത്രകാരന്മാർ സകൂളിൽ പുതുതായി ആരംഭിക്കാൻ പോകുന്ന വിനോദപാർക്കിന്റെ ചുമരിൽ കുട്ടികളുടെ ഭാവനകൾക്കനുസരിച്ച് ചിത്രം വരുക്കുന്ന കുട്ടിവരെക്കൂട്ടം പദ്ധതിക്ക് തുടക്കമായി.




 ചിത്രാ ധ്യാപകൻ വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. ചിത്രരചനയുടെ സാധ്യതകളും മേഖലകളും രീതികളും അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു. ജയശ്രീ പി കെ ,സു ധ കെ ടി,റഫീഖ് ടി കെ, സാജിദ പി ,ഹസീന ടി കെ റീഷ്മ ദാസ്, ഹഫ്സ പി, സാജിദ എം കെ, ഫിർദൗസ് ബാനു, ഷാനിബ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രാകേന്ദു കെ വർമ്മ സ്വാഗതവും ഷാക്കിറ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris