പാഴൂർ : ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ആർട്സ് ഫെസ്റ്റ് 'ലാ റൈബ ഫീഹി'ക്ക് ഫെബ്രുവരി 5 ന് തുടക്കമാവും. 5 ദിവസങ്ങളിലായി നടക്കുന്ന മത്സര പരിപാടികളിൽ 140 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഫെസ്റ്റിൻ്റെ ഭാഗമായി ഖുർആനിക് റിസേർച്ച് കൊളോക്കിയം, സംസ്ഥാന തല പ്രബന്ധ രചനാ മത്സരം തുടങ്ങിയ പരിപാടികൾ നടക്കും.
പ്രിൻസിപ്പാൾ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പതാക ഉയർത്തും. 5 ന് വൈകുന്നേരം 4.30 ന് അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് മുഅദ്ദിൻ ഹാഫിള് അഹ്മദ് നസീം ബാഖവി ഉദ്ഘാടനം നിർവ്വഹിക്കും. വർക്കിംഗ് സെക്രട്ടറി ഉസ്സൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.
കോമു മോയിൻ ഹാജി പാഴൂർ,കെ.കെ.എം ബാഖവി,കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാർ,റഫീഖ് കല്ലേരി,ഹാഫിള് അബ്ദുന്നാസിർ കാപ്പ്,ഹാഫിള് ഉസ്മാൻ ഫൈസി,ഇല്ല്യാസ് ഫൈസി പാഴൂർ,ഇസ്സുദ്ദീൻ പാഴൂർ,അർശൽ റഹ്മാൻ ഫറോഖ്,ഹാഫിള് നസീം പാണ്ടിക്കാട് സംബന്ധിക്കും
Post a Comment