ചാലിയാറിൽ നാളെ കൊട്ടികലാശം


ചെറുവാടി : ചാലിയാറിന്റെയും ഇരുവഴഞ്ഞിയുടെയും സംഗമ ഭൂമിയായ ചെറുവാടിയിൽ നാളെ പുതിയ ജല രാജാക്കന്മാരെ അറിയാം

കോഴിക്കോടിന്റെ മണ്ണിൽ പുതിയ അധ്യായം തുടരാൻ വള്ളംകളിയുടെ കൊട്ടാരങ്ങൾ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയ മലപ്പുറത്തിന്റെ കുത്തക പിഴുതുമാറ്റാൻ ചെറുവാടിയുടെ മണ്ണിൽ നിന്ന് പിറവിയെടുത്ത കിഴുപറമ്പ് സി എച്ച് ജലോത്സവത്തിൽ ചാപ്യൻ പട്ടം പടർത്തി എതിരാളികൾ പോലും വിയർത്ത് മുട്ടുമടക്കിയ ചാലിയാറിന്റെ ഓളങ്ങൾ കീറി മുറിച്ച അമരക്കാരൻ സജാദിന്റെ നേതൃത്വത്തിൽ ആർത്തിരുമ്പുന്ന ഇരു കരകളെയും സാക്ഷിയാക്കാൻ സി കെ ടി യു ചെറുവാടിയും,ബേപ്പൂർ ഫെസ്റ്റിൽ ഒഴുകിയെത്തിയ ജന കൂട്ടത്തെ ആവേശം കൊള്ളിച്ച മലബാറിന്റെ ജല ശ്രേണിയിലെ സിംഹകുട്ടികൾ മലപ്പുറത്തിന്റെ പിടക്കാത്ത ചങ്കുറപ്പുള്ള തുഴച്ചിൽ രാജാക്കന്മാർ വണ് ഡയറക്ഷൻ കിഴുപറമ്പ്, പുതിയ ജല രാജാക്കന്മാരെ വെല്ലുന്ന മനക്കരുത്തും മലബാർ ജലോത്സവത്തിൽ വമ്പന്മാരെ പൂട്ടിട്ട് ഒന്നും രണ്ടും സ്ഥാനം സ്വന്തം പാളയത്തിൽ എത്തിച്ച് കാണികളുടെ കൈയ്യടി നേടിയ വൈ സി സി വാവൂർ തുടങ്ങിയ വമ്പൻ തുഴച്ചിൽ ചക്രവർത്തിമാർ അണിനിരക്കുന്ന ജലോത്സവ മാമാങ്കം നാളെ ചെറുവാടിക്കടവിൽ അരങ്ങേറും.




കിഴുപറമ്പ് ഉത്തരമേഖല ജലോത്സവത്തിലെ ആവേശം കൊള്ളിച്ച ഫൈനൽ മത്സരത്തിൽ സംയുക്ത ചാപ്യൻമാരായി പ്രഖ്യാപിച്ചത് മൂലവും സെമിയിൽ ഫിനിഷിങ്ൽ ഞങ്ങളാണ് മുന്നിട്ടത് എന്നു പറഞ് അരങ്ങേറിയ അക്രമങ്ങൾക്ക് ചാലിയാറിന്റെ ജല കൊട്ടാരത്തിൽ തുഴച്ചിലിലൂടെ പകരം വീട്ടാൻ ആർപ്പു വിളികൾ പക്ഷത്താക്കാനും കിരീടം കൊണ്ടേ മടങ്ങൂ എന്ന ആത്മവിശ്യാസത്തിലാണ് ടീമുകൾ.


റാഷിദ്‌ ചെറുവാടി 
 

Post a Comment

Previous Post Next Post
Paris
Paris