ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം പരിശോധിക്കാന്‍ പ്രത്യേക കിറ്റ്: നിര്‍ദേശം നല്‍കി ഡി.ജി.പി


തിരുവനന്തപുരം: ഡ്രൈവര്‍മാര്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലഹരിക്കെതിരേയുള്ള നടപടി കര്‍ശനമാക്കാന്‍ നിര്‍ദേശം. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്ന സംഭവങ്ങള്‍ കണ്ടെത്താനായി ബസ് സ്റ്റാന്റുകളില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നല്‍ പരിശോധന നടത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും. പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.




അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി ബന്ധം പുലര്‍ത്തുന്ന പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

നിലവില്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കുന്നുണ്ടെങ്കിലും കോടതിയില്‍ നിന്നും അനൂകൂല വിധി നേടുന്ന സാഹചര്യമുണ്ട്. ഇത്തരം സാധ്യത ഒഴിവാക്കി കൃത്യമായ നിയമോപദേശം തേടി ഇവര്‍ക്കെതിരേ നിയമ നടപടിയെടുക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. 
 

Post a Comment

Previous Post Next Post
Paris
Paris