കോഴിക്കോട്:പന്തീരാങ്കാവ് ബൈപാസിന് സമീപം ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പെരുമണ്ണ പൊയിലിൽ താഴം കൊമ്മനാരി വീട്ടിൽ സവാദ് (28) ആണ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്നു 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്നു ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച വിവരത്തെ തുടർന്നാണ് പരിശോധിച്ചത്. ഇൻസ്പെക്ടർ സി.ശരത്ത്ബാബുവിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ യു.പി.മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഡി.എസ്.ദിലീപ് കുമാർ, ടി.കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment