ചാത്തമംഗലം സബ് രജിസ്റ്റർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാതെ വാടക കെട്ടിടത്തിൽ തന്നെ തുടരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്


ചാത്തമംഗലം :. 2022 നവംബർ മാസം മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്ത ചാത്തമംഗലത്തെ സബ് രജിസ്റ്റർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാതെ ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെ തുടരുന്നതിൽ പ്രതിഷേധിച്ച് ചാത്തമംഗലത്തെ പുതിയ രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന് മുമ്പിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ചു.






ഭിന്നശേഷിക്കാർക്കും വയോധികർക്കും പ്രവേശിക്കാൻ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പോലും പാലിക്കാതെ മൂന്നാം നിലയിലെ വാടക കെട്ടിടത്തിന് മാസത്തിൽ 46,000 രൂപ വാടക നൽകുന്നത് അഴിമതിയാണെന്നും നാലുവർഷത്തോളമായി തുടരുന്ന ഈ അഴിമതിയിൽ 10 ലക്ഷത്തോളം രൂപ സർക്കാറിന്റേത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം എം കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു ഷെരീഫ് മലയമ്മ മുഖ്യപ്രഭാഷണം നടത്തി. സജി പി എച്ച് ഇ ഡി, അനിൽ സങ്കേതം, സുനിൽ ചേനോത്ത്, അനീഷ്‌ എം കെ,റജി ചേനോത്ത്, വിപിൻ എൻ ഐ ടി, ജിയാദ് കൂളിമാട്,റജുൽ കൂഴക്കോട്, ' ബാസിൽ പാഴൂർ,ശ്രീരാഗ് പി, വിഷ്ണു വെള്ളശ്ശേരി തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris