കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. വയനാട് ജില്ലയിലെ പര്യാടനം പൂർത്തിയാക്കി രാവിലെ പത്ത് മണിക്ക് അടിവാരത്ത് എത്തുന്ന ജാഥയെ ജില്ലാ സെക്രട്ടറി പി മോഹനനടക്കമുള്ള നേതാക്കൾ സ്വീകരിക്കും.
മുക്കം, തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലാണ് ഇന്ന് സ്വീകരണമുള്ളത്. മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി 26 നാണ് ജാഥ മലപ്പുറം ജില്ലയിലേയ്ക്ക് കടക്കുക.
Post a Comment