കാത്തിരിപ്പിന് അറുതി;കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീടിനുള്ള ഒന്നാം ഘഡു കൈമാറി


മുക്കം: തല ചായ്ക്കാൻ സ്വന്തമായി ഒരിടം എന്ന സ്വപ്നവുമായി മാസങ്ങളായി കാത്തിരുന്ന നിരവധി കുടുംബങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനുള്ള ആദ്യ ഘഡു വിതരണം ചെയ്തു.




 ഭവന രഹിതരിലും ഭൂരഹിതരിലും ഉൾപ്പെട്ട പട്ടികജാതിക്കാർ, പട്ടികവർഗ്ഗ വിഭാഗം, മത്സ്യതൊഴിലാളികൾ,അതിദരിദ്രർ
 എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ചെക്ക് കൈമാറിയത്. 
തുടർന്ന് ജനറൽ വിഭാഗത്തിനും ഫണ്ട് കൈമാറി പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനുള്ള നടപടി യുമായാണ് പഞ്ചായത്ത് മുന്നോട്ട് പോവുന്നത്.
അന്തിമ ലിസ്റ്റ് വന്ന ഉടൻ തന്നെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശ്രമമാണ് ഇത്രയും പെട്ടന്ന് ആദ്യ ഘഡു വിതരണം ചെയ്യാൻ സാധിച്ചതിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. 
ഗ്രാമ പഞ്ചായത്തിലാകെ ഭവന രഹിതരായ അർഹതപ്പെട്ടവർ 163, ഭൂരഹിതരായ അർഹതപ്പെടവർ 49 പേരുമാണ്.ഒന്നാം ഘട്ട സഹായധന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടു മുറി അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ, ഹെഡ് ക്ലർക്ക് മനോജ്,വി ഇ ഒ പ്രശാന്ത്, ഓവർസിയർ സുമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris