പ്രൈമറി അധ്യാപക നിയമനം; ഇനി സ്കൂൾതല മലയാള പഠനം നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ൽ.​പി, യു.​പി അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ (എ​ൽ.​പി.​എ​സ്.​ടി/​യു.​പി.​എ​സ്.​ടി) നി​യ​മ​ന​ത്തി​ന്​ സ്കൂ​ൾ​ത​ല​ത്തി​ൽ മ​ല​യാ​ളം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഇ​തു​സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വു​വ​രു​ത്തി​യ 2018 മേ​യ്​ 22ലെ ​ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ​ഇ​തോ​ടെ എ​ൽ.​പി.​എ​സ്.​ടി/ യു.​പി.​എ​സ്.​ടി ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് നി​ശ്ചി​ത​ യോ​ഗ്യ​ത​ക്കൊ​പ്പം​ സെ​ക്ക​ൻ​ഡ​റി/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ മ​ല​യാ​ളം ഒ​രു ഭാ​ഷ​യാ​യി പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്ന​ത്​ വീ​ണ്ടും പ്രാ​ബ​ല്യ​ത്തി​ലാ​യി.




സ്കൂ​ൾ ത​ല​ത്തി​ൽ മ​ല​യാ​ളം ഒ​രു ഭാ​ഷ​യാ​യി പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര/ അ​ധ്യാ​പ​ക ട്രെ​യി​നി​ങ് യോ​ഗ്യ​ത​ ത​ല​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ മ​ല​യാ​ളം ഒ​രു ഭാ​ഷ​യാ​യി പ​ഠി​ച്ച​വ​ർ​ക്കും എ​ൽ.​പി.​എ​സ്.​ടി/​യു.​പി.​എ​സ്.​ടി നി​യ​മ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് റ​ദ്ദാ​ക്കി​യ​ 2018ലെ ​ഉ​ത്ത​ര​വ്. ഉ​ത്ത​ര​വി​നെ​തി​രെ അ​ന്നു​ത​ന്നെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഔ​ദ്യോ​ഗി​ക ഭാ​ഷ സം​ബ​ന്ധി​ച്ച സ​മി​തി​യു​ടെ നാ​ലാ​മ​ത്തെ റി​പ്പോ​ർ​ട്ടി​ൽ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി സ​മി​തി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​ല​യാ​ളം അ​ടി​സ്ഥാ​ന​പ​ര​മാ​യി പ​ഠി​ച്ച​വ​രെ മാ​ത്രം ​പ്രൈ​മ​റി​ത​ല​ത്തി​ൽ നി​യ​മി​ക്കു​ന്ന​ത്​ പ​രി​ഗ​ണ​നാ​ർ​ഹ​മെ​ന്ന്​ എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​റും സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ സ്കൂ​ൾ​ത​ല​ത്തി​ൽ മ​ല​യാ​ളം പ​ഠി​ച്ച​വ​രെ മാ​ത്രം എ​ൽ.​പി.​എ​സ്.​ടി/ യു.​പി.​എ​സ്.​ടി നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്ന വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2018നും 2023​നു​മി​ട​യി​ൽ ഉ​ത്ത​ര​വി​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ നി​യ​മ​നം നേ​ടി​യ​വ​ർ​ക്ക് മ​ല​യാ​ളം പ്രാ​വീ​ണ്യം തെ​ളി​യി​ക്കാ​ൻ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Post a Comment

Previous Post Next Post
Paris
Paris