ചെറുവാടി : എട്ടാമത് ചാലിയാർ ജലോത്സവത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. ജലോത്സവത്തിലെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ സി കെ ടി യു ചെറുവാടി, വി വൈ സി സി വാവൂർ എന്നിവരെ പരാജയപ്പെടുത്തിയാണ് വെട്ടുപ്പാറ ചാലിയാറിന്റെ ജലരാജാക്കന്മാരായത്. കീഴുപറമ്പ് സി എച്ച് ക്ലബ്ബ് നടത്തിയ ഉത്തരം മേഖലാ ജലോത്സവത്തിലെ സംയുക്ത ജേതാക്കൾ ആയിരുന്നു ചെറുവാടിയിലും ഫൈനലിൽ ഏറ്റുമുട്ടിയത്.
മുമ്പ് മലബാറിൽ അത്ര പ്രൗഡി ഇല്ലാത്ത ജലോത്സവം ഇന്ന് പല ടൂർണമെന്റുകളും എടുത്തു നോക്കുമ്പോൾ ടീമിനും കാണികൾക്കും ആവേശവും വെല്ലുവിളികളും നിറഞ്ഞതുമാണ്.
മലബാർ മേഖലയിൽ മലപ്പുറം ജില്ലയിൽ മാത്രം ഒതുങ്ങിയ ജലോത്സവം പിന്നീട് കോഴിക്കോട് ജില്ലയിൽ അടക്കം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലക്ക് പേരിനായി പ്രത്യേകിച്ച് ഒരു ടീം പോലും ഇല്ലെന്നിരിക്കെയാണ് ചെറുവാടിയിലെ മണ്ണിൽ നിന്ന് പിറവിയെടുത്ത സി കെ ടി യു ചെറുവാടി എന്ന വമ്പന്മാരുടെ പേരുകേട്ട ചാലിയാറിന്റെ ഉസൈൻ ബോൾട്ട് സജാദിന്റെ അമരത്തിൽ കോഴിക്കോടിന്റെ മാനം കാക്കാൻ ചാലിയാർ ജലോത്സവത്തിലും മറ്റു ടൂർണമെന്റുകളിലും കോഴിക്കോടിന് അഭിമാനമായി മാറിയത്.
ഇന്നലെ ചാലിയാർ ജലോത്സവത്തിലെ രണ്ടാംസ്ഥാനക്കാരായി സി കെ ടി ചെറുവാടിയെയും മൂന്നാം സ്ഥാനക്കാരായി വി വൈ സി സി വാവൂരിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച അമരക്കാരനായി മൈത്രി വെട്ടുപാറയുടെ അമരക്കാരനെയും മികച്ച അച്ചടക്കം ഉള്ള ടീമായി എആർ കെ കുനിയിലിനെയും തെരഞ്ഞെടുത്തു
രാവിലെ ബൈക്ക് സ്റ്റണ്ട്ങ്ങിലൂടെ തുടങ്ങിയ പരിപാടി ഘോഷയാത്രയുടെയും വാന്ദ്യമേളകളുടെ അകമ്പടിയോടെ ചെറുവാടി കടവിൽ വെച്ച് അവസാനിച്ചു. തുടർന്ന് വിവിധ ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഒപ്പം ഇഖ്റ ഹോസ്പിറ്റലും ജനകീയ കൂട്ടായ്മയും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പും നടന്നു. ആയിരങ്ങൾ ഒഴുകിയെത്തിയ ജലോത്സവം ചെറുവാടിയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുന്നി ചേർത്തു .
റാഷിദ് ചെറുവാടി
Post a Comment