ന്യൂഡൽഹി: ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം വരുമാനം ലഭിക്കുന്നതായി വിവരാവകാശ രേഖ.
2019 മുതല്‍ 2022 കാലത്താണ് ശരാശരി ഇത്രയും തുക ലഭിച്ചതെന്നാണ് റിപ്പോര്‍ട്. 31 കോടിയിലധികം ടിക്കറ്റുകളാണ് 2019നും 2022നുമിടയിലായി റദ്ദാക്കിയത്. ഇതുവഴി ഇന്ത്യന്‍ റെയില്‍വേക്ക് 6297 കോടി രൂപ വരുമാനം ലഭിച്ചു.
ശരാശരി കണക്കുപ്രകാരം ഒരോ ദിവസവും ശരാശരി 4.31 കോടി രൂപയാണ് റെയില്‍വേക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ റെയില്‍വേയുടെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയുണ്ടായത്. ന്യൂസ്18 ഫയല്‍ ചെയ്ത വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2021ല്‍ 1,660 കോടി രൂപയായിരുന്നത് 2022ലെത്തിയപ്പോള്‍ 2,184 കോടി രൂപയായി ഉയര്‍ന്നു. 2020ല്‍ 796 കോടി രൂപയാണ് ടിക്കറ്റ് കാന്‍സലേഷന്‍ വഴി ആകെ ലഭിച്ചത്. പ്രതിദിനം ശരാശരി 2.17 കോടി രൂപ എന്ന വിധത്തിലാണിത്. 2022 ആയപ്പോള്‍ ഇത് ആറു കോടിക്കടുത്ത് വര്‍ധിച്ച് 2,184 കോടി രൂപയായി. 2019 മുതല്‍ 2022 വരെയായി 9.03 കോടി പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. ഇതുവഴി 4,107 കോടി രൂപയാണ് റെയില്‍വേക്ക് കിട്ടിയത്.
Post a Comment