നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ മാസം തോറും നടന്നു വരുന്ന 'ഹള്റത്തുൽ ഫുതൂഹ്' ആത്മീയ സദസ്സും, അജ്മീർ ഉറൂസും നാളെ വെള്ളിയാഴ്ച നടക്കും. അസർ നിസ്കാരാന്തരം ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിൽ ബദ്‌രിയത്ത്, അജ്മീർ മൗലിദ്, ഖവാലി, വിർദു ലതീഫ്, ഗരീബ് നവാസ് അനുസ്മരണ പ്രഭാഷണം, ഹള്റ എന്നീ പരിപാടികൾ ഉണ്ടാകും.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആത്മീയ സദസ്സിന് നേതൃത്വം നൽകും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, സയ്യിദ് ശാഫി ബാ അലവി വളപട്ടണം, ഡോ. എ പി അബ്ദുൽ ഹകിം അസ്ഹരി തുടങ്ങിയവർ സംബന്ധിക്കും.
Post a Comment