വാഴക്കാട് :എളമരം ബി ടി എം ഒ യുപി സ്കൂളിന്റെ 47ാംവാർഷികവും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ജയശ്രീ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രൗഢമായി. പരിപാടികളുടെ ഉദ്ഘാടന കർമ്മം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ജമാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും റെസ്പെറ്റോ സപ്ലിമെന്റ് പ്രകാശനവും കൈതപ്രം നിർവഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സക്കറിയ,വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങം കുളത്തിൽ എന്നിവർ കൈമാറി. കയ്യൊപ്പ് ഡോക്യുമെന്ററി പ്രകാശനം സ്കൂൾ മാനേജർ കെ വി മുഹമ്മദ് നിർവഹിച്ചു. മുജീബ് മാസ്റ്റർ, ജൈസൽ എളമരം, രാജഗോപാലൻ മാസ്റ്റർ, റസാഖ് മാസ്റ്റർ, സന്ധ്യ ദേവദാസ്,ബാരിജ് കെ, സുനേഷ് വാലില്ലാപുഴ,ഷുക്കൂർ വെട്ടത്തൂർ, ഷംസു മപ്രം,ഷംസുദ്ദീൻ എളമരം,പൂർവ്വ വിദ്യാർത്ഥി സംഘടനയായ ബോസ പ്രസിഡന്റ് മുസ്തഫ വാഴക്കാട്, സെക്രട്ടറി ഡെൽറ്റ സഹീർ ബാബു,ട്രഷറർ വൈറ്റമിൻ ഹമീദ് ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും കൺവീനർ സലീം കെ പി നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും കലാഭവൻ ഷമൽ നയിച്ച ഗാന വിരുന്നും അരങ്ങേറി.
വൈകുന്നേരം നടന്ന പൂർവ്വവിദ്യാർത്ഥി സംഗമം ബാച്ച് 2009-2012 മുൻ പ്രധാനാധ്യപിക റജീന വി സേവ്യർ ഉദ്ഘാടനം ചെയ്തു. ശ്യാമള ടീച്ചർ, സുധ ടീച്ചർ സംസാരിച്ചു.
ജയശ്രീ ടീച്ചർ മറുപടി പ്രസംഗം നടത്തി
Post a Comment