തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കേ സംസ്ഥാനത്ത് വി.ഐ.പി സുരക്ഷയ്ക്കായി പുതിയ തസ്തിക സൃഷ്ടിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതുതായി സൃഷ്ടിച്ചത്. സംസ്ഥാന തലത്തിൽ വിഐപി സുരക്ഷയുടെ ചുമതലയാണ് ഇവർക്ക് നൽകുന്നത്. എഡിജിപി ഇന്റലിജൻസിന് കീഴിലാണ് പുതിയ തസ്തിക.
ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് ജി. ജയദേവിന് പുതിയ തസ്തികയിൽ നിയമനം നൽകി. ഇതിന് പുറമേ പോലീസ് ട്രെയിനിങ് ഐജി ആയി ഗുഗുലോത്ത് ലക്ഷ്മണിനും നിയമനം നൽകിയിട്ടുണ്ട്. മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്നു ഇദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കുമെതിരായി പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമായിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വി.ഐ.പി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചത്. വി.ഐ.പി സുരക്ഷ ഏകോപിപ്പിക്കാനായാണ് പ്രത്യേക തസ്തിക സൃഷ്ടിച്ചത്. സപ്ലൈ കോ എം.ഡിയായിരുന്ന സഞ്ചീബ് കുമാർ പട്‌ജോഷിയെ കോസ്റ്റൽ സുരക്ഷയ്ക്കുള്ള എ.ഡി.ജി.പിയായും നിയമിച്ചു.
Post a Comment