തൃശൂർ: ദേശീയ പാതയില്‍ സഡന്‍ ബ്രേക്കിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറിയാണ് ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്.
പട്ടിക്കാട് ദേശീയപായതില്‍ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. ലോറി പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തിക്കയറിയെന്നു പോലീസ് വ്യക്തമാക്കി.
Post a Comment