കോഴിക്കോട് :ക്ഷേത്രങ്ങൾ പഞ്ചാക്ഷരി മന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി, കെട്ടുകാഴ്ചകളും കാവടിയാട്ടവും ഒരുക്കി ഭക്തർ ശിവരാത്രി ആഘോഷിച്ചു. ലോക രക്ഷക്കായി കാളകൂട വിഷം വിഴുങ്ങിയ പരമശിവന്റെ രക്ഷയ്ക്കായി പാർവതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കം ഒഴിഞ്ഞതിന്റെ ഓർമ ഉണർത്തി ഭക്തർ വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രങ്ങളിൽ പ്രാർഥനകളുമായി കഴിഞ്ഞു.
ഭക്തർ ഇന്ന് ക്ഷേത്രങ്ങളിലെത്തി തീർത്ഥം കഴിച്ചാണ് വ്രതം അവസാനിപ്പിക്കുക. ജില്ലയിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രത്യേക പരിപാടികളും നടന്നു. ഭക്തർ ഉറക്കമൊഴിഞ്ഞു വ്രതം അനുഷ്ഠിക്കുന്നതിനാൽ ക്ഷേത്രങ്ങളെല്ലാം ഭക്തി സാന്ദ്രമായിരുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ രാവിലെ 5 മുതൽ രുദ്രാഭിഷേകം നടന്നു. വൈകിട്ട്എഴുന്നള്ളത്ത്, ശിവ സഹസ്രനാമാർച്ചന , ആറാട്ട്പുറപ്പാട്, വിശേഷാൽ പൂജ എന്നിവയും തുടർന്നു ഗാനമേളയും അരങ്ങേറി.തളി ക്ഷേത്രത്തിൽ രാവിലെ 7നു കാഴ്ചശീവേലി നടന്നു. 108 കുടം അഭിഷേകം,
വിശേഷാൽ പൂജ, ദീപാരാധന, ചുറ്റു വിളക്ക് തെളിയിക്കൽ, പഞ്ചദ്രവ്യാഭിഷേകം, 9.30നു വിളിക്കനെഴുന്നള്ളിപ്പ് എന്നിവ നടന്നു.വൈകിട്ട് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ ട്രിപ്പിൾ തായമ്പകയും അരങ്ങേറി.
കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ അഖണ്ഡനാമ ജപവും ഭജനയും നടന്നു. ശംഖാഭിഷേകം,ജലധാര, രുദധാര, ഇളനീർ അഭിഷേകം എന്നിവയും അരങ്ങേറി.
ശിവപുരി മഹാദേവ ത്തിൽ സമൂഹ അഖണ്ഡ ശിവ പഞ്ചാക്ഷരി നാമജപ യജ്ഞം നടന്നു.
ശിവസഹസ്രനാമജപം , ഭജന നടന്നു. തിരുവാണി ഭഗവതി ക്ഷേത്രത്തിൽകലശം പൂജ, ഗുരു പൂജ, എഴുന്നള്ളത്ത്, ആയുധം എഴുന്നള്ളത്ത്, ദേവീഗാനം, ഗുരുപൂജ എന്നിവ നടന്നു.ഒല്ലൂർ ശിവക്ഷേത്രം, വലിയ ചിറയ്ക്കൽ ഭഗവതി ക്ഷേത്രം, മായനാട് പുല്ലങ്ങോട്ട് ശിവക്ഷേത്രം, കിണാശ്ശേരി ശിവക്ഷേത്രം, വിരുപ്പിൽ ശ്രീലക്ഷ്മിക്ഷേത്രം തുട ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രത്യേക പരിപാടികളും നടന്നു.
Post a Comment