കളൻതോട് : കളൻതോടിന്റെ പൊതുവായ വികസനത്തിനും നാട്ടിൽ വളർന്നുവരുന്ന വലിയ വിപത്തുകളെ ഇല്ലായ്മ ചെയ്യാൻ നാട് ഒരുമിക്കുകയാണ് അതാണ് "ഒരുമ കളൻ തോട്". ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി നാട്ടിലെ മുഴുവൻ ആളുകളെയും ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന പ്രസ്തുത കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവൽക്കരണവും കള്ളൻതോട് അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തുു
. വാർഡ് മെമ്പർ പി.കെ ഹഖീം അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി കലക്ടർ മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് അംഗം മൊയ്തു പീടികക്കണ്ടി, സിനി ആർട്ടിസ്റ്റ് സൗപർണിക സുഭാഷ് ലോഗോ പ്രകാശനം ചെയ്തു, കുന്നമംഗലം പോലീസ് സബ് ഇൻസ്പെക്ടർ അഷ്റഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി,എം.ഇ എസ് സ്കൂൾ പ്രിൻസിപ്പിൾ രമേശ് കുമാർ, എം.ഇ.എസ് കോളെജ് വൈസ് പ്രിൻസിപ്പിൾ അബ്ദുറസാഖ്, എന്നിവർ ആശംസ പ്രസംഗം നടത്തി, ചടങ്ങിൽ കബീർ കളൻതോട്, മുഹമ്മദ് ഷാമിൽ ടി.ടി എന്നിവരെ അനുമോദിച്ചു, പ്രസിഡന്റ് യൂസുഫ് എ സ്വാഗതവും ,എ.പി.സി ബാവ റിപ്പോർട്ടും, ലക്ഷ്യങ്ങൾ ടി.ടി വേലായുധനും അവതരിപ്പിച്ചു, മുഹമ്മദ് കമാൽ നന്ദി പറഞ്ഞു
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഗാന ഫെസ്റ്റും നടന്നു
Post a Comment