ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്‍റെ ഭാഗം, മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദൻ


 ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്നും അതിനൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതികളെ പൊലീസ് പിടികൂടും.




 ആരെയെങ്കിലും നിയന്ത്രിക്കേണ്ട കാര്യമില്ല. സി.ബി.ഐ അന്വേഷണം അവസാന വാക്കല്ല. കോൺഗ്രസിന്റേത് രാഷ്ട്രീയ നിലപാടാണ്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായവർക്ക് മറുപടിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris