മലപ്പുറത്തെ ക്വട്ടേഴ്‌സിൽ വെച്ച് കാമുകനൊപ്പം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശിനി വേങ്ങരയിൽ പിടിയിലായി.
ഹിന്ദി സംസാരിക്കുന്ന ബീഹാറിലെ വൈശാലി സ്വദേശിയായ പൂനം ദേവിയാണ് നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പിടിയിലായത്.
ഇന്ന് രാവിലെ 8.45 ഓടെ മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂടി. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ 12 നും 12.15നും
ഇടയ്ക്കുള്ള സമയം കുതിരവട്ടം ആശുപത്രിയിലെ ഫോറൻസിക് വാർഡ് 5 ലെ ആർപി റൂമിലെ തെക്ക് കിഴക്ക് ഭാഗത്തെ ടോയ്‌ലെറ്റിന്റെ വെന്റിലേറ്ററിന്റെ ഗ്രിൽ ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റർ ഹോൾ വഴിയാണ് ഇവർ രക്ഷപ്പെട്ടതായി കരുതുന്നതെന്ന് മെഡിക്കൽ കോളേജ് പോലീസ് പറയുന്നത്. കാമുകനായ ബീഹാർ സ്വദേശി ജയപ്രകാശനും ചേർന്ന് പൂനം ദേവിയുടെ ഭർത്താവ് സഞ്ജിത് പസ്വാനെ കഴുത്ത് ഞെരിച്ചു കൊന്ന കേസിലാണ് ഇവർ അറസ്റ്റിലായത്
31.01.23 ന് രാത്രി പത്തരയ്ക്ക് വേങ്ങര യാറമ്പടി എന്ന സ്ഥലത്തുള്ള പി.കെ. ക്വട്ടഴ്സിൽ വയറുവേദന വന്നു സഞ്ജിത് പാസ്വാൻ മരണപ്പെട്ടു എന്ന പൂനം ദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതും കൊലപാതകമാണെന്ന് കണ്ടെത്തുന്നതും. 21.02.23 ന് ഉച്ചയ്ക്ക് 3.45 ന് കിടത്തി ചികിത്സിക്കേണ്ട മാനസിക രോഗിയാണെന്നു കണ്ട് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്യപ്പെട്ടാണ് പൂനത്തെ കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇവർ രക്ഷപ്പെട്ടതും പിടികൂടിയതും. 162 സെൻ്റിമീറ്റർ ഉയരവും വെളുത്ത നിറവും മെലിഞ്ഞ പ്രകൃതവും ഉള്ള സ്ത്രീയാണ് പൂനം ദേവി. കാണാതാകുമ്പോൾ ചെറിയ പൂക്കളോട് കൂടിയ കറുപ്പും മെറൂണോട് കൂടിയ ടോപ്പും മഞ്ഞ പാന്റുമായിരുന്നു വേഷം.
Post a Comment