പ്രഭാത സവാരിക്കിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം.

കുന്നമംഗലം:  പതിമംഗലത്ത് ഇന്ന് രാവിലെ 6 :30 ഓടെ അപകടം നടന്നത്. പതിമംഗലം അവ്വാ തോട്ടത്തിൽ രാജു (47) ആണ് മരിച്ചത്. 




എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.റോഡ് സൈഡിൽ നിൽക്കുകയായിരുന്ന രാജുവിന്റെ ദേഹത്തേക്ക് കാർ ഇടിച്ചു കേറുകയായിരുന്നു.

കാർ ഡ്രൈവർ ഉറങ്ങിപോയതാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൻറെ എതിർ ദിശയിലേക്ക് വന്ന കാർ ഒരു ബൈക്കിൽ ഇടിക്കുകയും ചെയ്തു. രാജുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭാര്യ: ജിഷ, കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്നു.മക്കൾ: അനുവിന്ദ് ,അഭിനവ്

Post a Comment

Previous Post Next Post
Paris
Paris