പന്നിക്കോട് : സിനിമകളിൽ മാത്രം കണ്ടും പത്രങ്ങളിലും പാo പുസ്തകങ്ങളിലും വായിച്ചുമറിഞ്ഞ കോടതിയും കോടതി നടപടികളും കണ്ടും പഠിച്ചും പന്നിക്കോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ.
സമഗ്ര ശിക്ഷ കേരളം പഠന പരിപോഷണ പദ്ധതിയായ എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസിൻ്റെ ഭാഗമായാണ്
പന്നിക്കോട് എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ കോടതി സന്ദർശിച്ചത്. ഭരണഘടന എന്ന സാമൂഹ്യശാസ്ത്രം പാഠഭാഗത്തിന്റെ ഭാഗമായി നിയമ വ്യവസ്ഥിതി നേരിട്ട് പരിചയപ്പെട്ടത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്.
സാമൂഹ്യശാസ്ത്രം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ കുട്ടികളോട് കോടതി ജീവനക്കാർ നേരിട്ട് സംവദിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു കോടതി, മജിസ്ട്രേറ്റ്, പ്രതികൾ, വാദികൾ, സാക്ഷികൾ, വക്കീലൻമാർ, മറ്റു ജീവനക്കാർ എന്നിവരെയെല്ലാം വിദ്യാർത്ഥികൾക്ക് നേരിൽ കാണാനായി.
കോവിഡ് കാലത്തിന് ശേഷം കുട്ടികളുടെ പഠന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇല പദ്ധതി നടപ്പിലാക്കുന്നത് . എ.ശങ്കരനാരായണൻ ,പി.കെഹഖീം മാസ്റ്റർ കളൻതോട് , സുഭഗഉണ്ണികൃഷ്ണൻ ,നുബ് ല എന്നിവർ യാത്രക്ക് നേതൃത്വം നൽകി
Post a Comment