കട്ടാങ്ങൽ.
REC ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെകൻ്ററി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ പത്താം തരം വിദ്യാർത്ഥികൾക്കായി ഗവ. ഹൈസ്കൂൾ കരുംവം പൊയിലിൽ കരിയർ ക്ലാസ് സംഘടിപ്പിച്ചു. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരമുള്ള NSQF നൈപുണീ വികസന കോഴ്സുകൾ ഹയർ സെക്കണ്ടറി യോഗ്യതക്കൊപ്പം, മികച്ച തൊഴിൽ സാധ്യത കൂടി നൽകുന്നുണ്ട്. ധാരാളം ഉപരിപഠന സാധ്യതകളുള്ള വ്യത്യസ്ത കോഴ്സുകൾ സയൻസ്, ഹുമാനിറ്റീസ് , കൊമേഴ്സ് വിഭാഗങ്ങളിലായി വിവിധ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ നിലവിൽ ലഭ്യമാണ്.
ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഹെഡ്മിസ്ട്രസ് ബീന N, കരിയർ മാസ്റ്റർ മുഹമ്മദ് ഷാഫി , സക്കീർ ഹുസൈൻ KP , ഈസ കോയ തുടങ്ങിയവർ സംസാരിച്ചു'.
Post a Comment