ഈസ്റ്റ് മലയമ്മ: ഈസ്റ്റ് മലയമ്മ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിരന്തരം നടപ്പിൽ വരുത്തുന്ന പ്രവർത്തനങ്ങളിലൂടെ നാടിന്റെ അഭിമാനം കാത്തു സൂക്ഷിക്കാനും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന നാനാ ജാതി ജനങ്ങളുടെ കണ്ണീരൊപ്പാനും സാധിക്കുന്നുവെന്ന് കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് ജ.സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ 75 മത് വാർഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി "അഭിമാനകരമായ അസ്ഥിത്വം മുന്നേറ്റം യുവതയുടെ കൈകളിലൂടെ" എന്ന പ്രമേയത്തിൽ ടൗൺ യൂത്ത് ലീഗ് ക്യാമ്പയിൻ 23 ന്റെ ഭാഗമായി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ധന ശേഖരാണാർത്ഥം IRE അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ജില്ലാതല വടംവലി ചാമ്പ്യൻഷിപ്പിന്റെ ഫണ്ട് ശേഖരണം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിയിൽ നിന്ന് ഏറ്റ് വാങ്ങിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
MVR,കെഎംസിറ്റി, ചൂലൂർ CH സെന്റർ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ എത്തുന്ന രോഗികൾക്ക് ആവശ്യമായ രക്തം എത്തിക്കുക ആവശ്യമായ സേവനങ്ങൾ എത്തിക്കാനും സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആളുകൾക്ക് വേണ്ട രീതിയിൽ സഹായങ്ങൾ നൽകിയും കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു നല്കാനും യാതൊരു മടിയും കൂടാതെ പ്രവർത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിച്ച് വരുന്നത് ഇതിനായി സൗജന്യ ആംബുലൻസ് സേവനവും ട്രസ്റ്റ് നൽകി വരുന്നു ഓരോ വർഷവും ഭീമമായ സംഖ്യ ഇതിനായി ചിലവ് വരുന്നുണ്ട് ഉദാരമതികളുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് ഇതിനെല്ലാം സാധിക്കുന്നത്. മുൻ വർഷങ്ങളിലും യൂത്ത് ലീഗ് വടം വലി ചാമ്പ്യൻ ഷിപ്പ് നടത്തിയത് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു കൈത്താങ്ങായിരുന്നു.
കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നാടിന്റെ മനം കവരുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ വിധത്തിലുള്ള സഹായ സഹകരണങ്ങളും എത്തിച്ചു നൽകാൻ മുന്നോട്ട് വരണം എന്ന് ഓണറേറിയത്തിൽ നിന്നും ഇതിലേക്കുള്ള സംഭാവന നൽകി കൊണ്ട് വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അഭ്യർത്ഥിച്ചു. ചടങ്ങിൽ സലീം പുൽപറമ്പിൽ, സിറാജ് മാസ്റ്റർ,ഹമീദ് PK,മുസ്തഫ PK, സിനാൻ PP തുടങ്ങിയവർ പങ്കെടുത്തു.
Post a Comment