കായിക പരിശീലനം കുന്ദമംഗലം മണ്ഡലത്തില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും

പെരുമണ്ണ : കുന്ദമംഗലം മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും ഗവ. കോളജിലും വിദ്യാര്‍ത്ഥികളുടെ കായിക പരിശീലനത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ തുക അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. പെരുമണ്ണ, ഇരിങ്ങല്ലൂര്‍, നായര്‍കുഴി സ്കൂളുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രൊജക്ടിന്‍റെ അവതരണം പെരുമണ്ണ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




പദ്ധതിയുടെ ഭാഗമായി മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നീന്തല്‍ കുളം, കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗ്രൗണ്ട് നിര്‍മ്മാണം എന്നീ പ്രവര്‍ത്തികള്‍ക്കുള്ള പ്രാഥമിക നടപടികളും കുന്ദമംഗലം ഗവ. കോളജ് ടര്‍ഫിന്‍റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒളവണ്ണ മാവത്തുംപടി ഗ്രൗണ്ട് 1 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരമായിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. 

നായര്‍കുഴി, പെരുമണ്ണ, ഇരിങ്ങല്ലൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ ആധുനിക രീതിയിലുള്ള സംവിധാനങ്ങളോടെ ഗ്രൗണ്ട്, ട്രാക്ക്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, ജംപിംഗ് പിറ്റ്, ഗാലറി, പവലിയന്‍ തുടങ്ങിയ സൗകര്യങ്ങളാണ് എ.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഹഫൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി സെയ്താലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി രാധാകൃഷ്ണന്‍, കെ.കെ ഷമീര്‍, റീന മാണ്ടിക്കാവില്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റുമാരായ എം. പ്രകാശന്‍, മല്ലിശ്ശേരി രാമകൃഷ്ണന്‍, ബി.പി വിനോദ് കുമാര്‍, ഡി സുലീഷ് ബാബു, സൂര്യ കാര്‍ത്തിക്, എ.പി സച്ചിന്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris