ശിവരാത്രി മഹോത്സവം


മലയമ്മ : ശ്രീ.മലയമ്മ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം 2023 ഫിബ്രവരി 17, 18 (വെള്ളി, ശനി) ദിവസങ്ങളിലായി വിവിധ പരിപാടികളോട് കൂടി ആഘോഷിക്കും.
ഫിബ്രവരി 17 ന് രാവിലെ
വിശേഷാൽ പൂജകൾ,
ആയിരംകുടംധാര
വൈകുന്നേരം
സമൂഹാരാധന, ദീപാരാധന, സർപ്പബലി എന്നിവയും ഫിബ്രവരി 18 ന് ശിവരാത്രി നാളിൽ
രാവിലെ മഹാഗണപതി ഹോമം, അഖണ്ഡനാമജപം,
ഉച്ചക്ക് സമൂഹസദ്യ,
വൈകുന്നേരം
സമൂഹാരാധന, ദീപാരാധന, രാത്രി
സാംസ്കാരിക സമ്മേളനം, 
ശ്രീ.രമേശ് നമ്പീശൻ ഐക്കരപ്പടിയുടെ പ്രഭാഷണം,
നൃത്തനൃത്യങ്ങൾ,
11 മണിക്ക് വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന ദ്യശ്യവിസ്മയം
'മാമാങ്കം 2023' എന്നിവയും ഉണ്ടാകും.





 ക്ഷേത്രത്തിൽ പുതുതായി കല്ല് വിരിച്ച പ്രദക്ഷിണവഴിയുടെയും നടപ്പന്തലിൻ്റെയും സമർപ്പണവും ശിവരാത്രി നാളിൽ നടക്കും. ഉത്സവചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി സുനിൽ നമ്പൂതിരിപ്പാട്, മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post
Paris
Paris