സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക്


കോഴിക്കോട്: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അനാവശ്യ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നുൾപ്പടെ ആവശ്യപ്പെട്ട് ബസ് ഉടമകൾ സമരത്തിലേക്ക്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഈ മാസം 28ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 






അശാസ്തീയമായ പരിഷ്‌ക്കാരങ്ങൾ ബസുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. സ്പീഡ് ഗവർണർ ,ജി. പി. എസ് സംവിധാനം പോലെ പത്തു ദിവസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശം പ്രതിഷേധാർഹമാണ്.

വിദ്യാർത്ഥികളുടെ നിരക്കിന്റെ അമ്പത് ശതമാനമായി നിജപ്പെടുത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നുവെങ്കിലും വിദ്യാർത്ഥികളുടെ കൺസഷനെ കുറിച്ച് പഠിക്കുന്നതിന് മറ്റൊരു കമ്മിറ്റിയെ നിയമിക്കുകയായിരുന്നുവെന്നും ഇത് ശരിയായില്ലെന്നും ബസ് ഉടമകൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം. തുളസി ദാസ്, സജു എം. എസ്, ടി.കെ. ബീരാൻകോയ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris