സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി. സി.പി.എം അനുകൂല സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം.
സെക്രട്ടറിതല യോഗത്തിലുയര്‍ന്ന നിര്‍ദ്ദേശമായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുക എന്നത്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലെ ജോലി സമയത്തില്‍ ഭേദഗതി വരുത്തി ഇത് നടപ്പാക്കാനായിരുന്നു മുന്നോട്ടുവെച്ച നിർദേശം. ഈ നിര്‍ദ്ദേശം സംബന്ധിച്ച് ജീവനക്കാരുടെ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
സി.പി.എം. അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനുമൊഴികെയുള്ള എല്ലാ സര്‍വീസ് സംഘടനകളും ഈ തീരുമാനത്തോട് യോജിച്ചിരുന്നു. എന്‍.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും തീരുമാനം എതിര്‍ത്തതോടെയാണ് നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയ്ക്കു വിട്ടത്. എന്നാല്‍ വിഷയം പരിശോധിച്ച മുഖ്യമന്ത്രി നാലാം ശനിയാഴ്ച അവധി നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം തള്ളുകയായിരുന്നു.
Post a Comment