സെവൻസ് ഫുട്ബോൾ അവസാനിച്ചു


മലയമ്മ : മലയമ്മ എ യു പി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ ഓൾ കേരള ഫുട്ബോൾ പ്ലയർ ഇർഷാദ് കെ പി ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തിൽ ബ്ലാക്ക് ഹോർസ് എഫ് സി ജേതാക്കളായി. 




സമാപന ചടങ്ങിൽ സ്കൂൾ മാനേജർ ജനാർദ്ദൻ കളരിക്കണ്ടി ,മുൻ ഹെഡ് മാസ്റ്റർ കെ കെ രാജേന്ദ്രൻ മാസ്റ്റർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇ കൃഷ്ണൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് അസീസ് മുസ്ല്യാർ, എം പി ടി എ ചെയർപേഴ്സൺ ഫാത്തിമ ബീവി, സീനിയർ അസിസ്റ്റൻ്റ് വാസു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബീന ടീച്ചർ, ഷീബ ടീച്ചർ സംസാരിച്ചു. കൺവീനർ സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ സ്വാഗതവും റസാഖ് മാസ്റ്റർ വെണ്ണക്കോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris