പൊന്നും വെള്ളിയും പൊള്ളും; ഈ ഇനങ്ങള്‍ക്ക് വില കുറയും


കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു.
ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.




വില കുറയുന്നവ

•മൊബൈല്‍ ഫോണ്‍
•ടിവി
•ക്യാമറ
•ഇലക്ട്രിക് വാഹനങ്ങള്‍

വില കൂടുന്നവ

•സ്വര്‍ണം
•വെള്ളി
•വജ്രം
•സിഗരറ്റ്
•തുണിത്തരങ്ങള്‍
•ഇലക്ട്രിക് അടുക്കള ചിമ്മിനി

Post a Comment

Previous Post Next Post
Paris
Paris