യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം പെരിങ്ങൊളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തി


പെരുവയൽ : ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം പെരിങ്ങൊളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തി. മേഖലാ സെക്രട്ടറി ജിഷ്ണു മാങ്കുനി സ്വാഗതവും, മേഖലാ പ്രസിഡന്റ് ബബീഷ് അധ്യക്ഷത വഹിച്ചു.




സമ്മേളനം ബഹുമാനപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മെമ്പറുമായ M. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, പെരുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ N. അബൂബക്കർ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സുജിത്ത് ഒളവണ്ണ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബിന്ദു, വാർഡ് പ്രസിഡണ്ട് മാരായ ഹരിദാസ് കണ്ണമ്പത്ത്, ഷിജേഷ് മാങ്കുനി, സേതുമാധവൻ V C, ശബരീഷ് പെരിങ്ങൊളം, സലാം ചോലക്കൽ, ,വാർഡ് മെമ്പർ പ്രീതി, മുൻവാർഡ് മെമ്പർ ഗോപാലൻ നായർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സൗരഭ് ബഷീർ. എം, സുരാജ് വെങ്ങാലൊടി, വേണുഗോപാൽ കണ്ടംവള്ളി, രാഹുൽ ,സജേഷ്, കെ ആർ അഭിരാജ് , അനന്തു, കൃഷ്ണ സതീഷ് ശ്യാം കൃഷ്ണ, സാമിപൂവിതൾ , ശശികല്ലിൽ ,ഉണ്ണി ബാലൻ ,തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris